കാലടി പാലത്തിനായ് ജനകീയ കൂട്ടായ്മ,
കാലടി പാലത്തിൻറെ ശോചനീയാവസ്ഥ പരിഹരിക്കാൻ വൈകുന്നതു കൊണ്ടും, പുതിയപാലം എത്രയും പെട്ടെന്ന് നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കാലടി- താന്നിപ്പുഴ ജനങ്ങൾ ഒരു ജനകീയ മാർച്ചും, അനിശ്ചിതകാല സമരവും തിങ്കളാഴ്ച(30-08-2021) അഞ്ചുമണിക്ക് താന്നിപ്പുഴയിൽ വച്ച് തുടങ്ങുകയാണ് കാലടി പാലം കടക്കുവാൻ എന്നുള്ളത് ജീവന്മരണ പോരാട്ടം ആയി മാറിയിരിക്കുകയാണ് ദിവസവും ഉണ്ടാവുന്ന അപകടങ്ങളും, ജന ഉണ്ടാവുന്ന പ്രയാസങ്ങളും കണ്ടുകൊണ്ട് ഇനി ജനങ്ങൾക്ക് നോക്കി ഇരിക്കുവാൻ സാധിക്കുകയില്ല അതിനാൽ നാളെ ഒരു ജനകീയ കൂട്ടായ്മയുടെ സമരമുറകൾ ആരംഭിക്കുകയാണ് ഇതിലേക്ക് രാഷ്ട്രീയ കുപ്പായങ്ങൾ അഴിച്ചുവച്ച് ആത്മാർത്ഥമായി സഹകരിക്കാൻ തയ്യാറുള്ള എല്ലാവർക്കും സ്വാഗതം. എല്ലാ നാട്ടുകാരും നമ്മുടെ ആവശ്യം ആണെന്ന് കരുതി നാളെ തുടങ്ങുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു തിങ്കളാഴ്ച അഞ്ചുമണിക്ക് താന്നിപുഴയിൽ ആരംഭിക്കുന്ന സമരത്തിന് പിന്തുണ തരണമെന്നും വിനീതമായി അപേക്ഷിക്കുന്നു
Comments (0)